Saturday, December 15, 2007

ഗൂഗിള്‍ CPIM വിരുദ്ധരോ?

ഗൂഗിളിന്റെ CPIM, DYFI വിരുദ്ധ നയങ്ങള്‍‌ക്കെതിരെ പ്രതിഷേധിക്കുക!

കേരളത്തെ കുറിച്ചൊരു ഗൂഗിള്‍ സെര്‍ച്ച് നടത്തിയപ്പോള്‍ ഇങ്ങനെ ഒരു റിസള്‍‌ട്ട് കണ്ടു.


വിശദമായി ഇങ്ങനെ ഒരു സെര്‍ച്ച് നടത്തിയപ്പോള്‍ കിട്ടിയത്.


This site may harm your computer - CPM site-നെ കുറിച്ചുള്ള warning. അത് എന്താണെന്ന് നോക്കിയപ്പോള്‍ - You can choose to continue to the site at your own risk, എന്നാണ് റെക്കമെന്റേഷന്‍!!!

Sunday, December 9, 2007

കൗരവ ടിഷ്യൂ കള്‍ച്ചര്‍

ഒറ്റ വിഴുങ്ങത്സിന്റെ മാച്ച് ഫിക്സിങ്ങും, 101 ഹോഴ്സ്പവറും ദേവന്റെ 101 ബേബി നെയിംസിലും, ഇപ്പോള്‍ ടിഷ്യൂ കള്‍ച്ചറിലും എത്തിനില്‍ക്കുന്നു.

കടിഞ്ഞാണില്ലാതെ പാഞ്ഞ ഹോഴ്സ് (പവര്‍)- നെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞുവെങ്കിലും റ്റിഷ്യൂ കള്‍ച്ചര്‍ സാങ്കേതിക വിദ്യയുടെ പ്രസക്തി - അന്നും ഇന്നും എന്ന വിഷയം ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നു. ഡോണ്ട് മിസ് ഇറ്റ്:)

Thursday, November 8, 2007

മലയാളം ബ്ലോഗെന്നാല്‍ തമാശ മാത്രമുള്ള ഒരിടമല്ലേ?

പുറമേ നിന്നു നോക്കിയാല്‍ ബെര്‍ളിത്തരങ്ങള്‍ ആണെന്നു തോന്നും, അകത്ത് വിശാലവും, അതോടൊപ്പം നിങ്ങളില്‍ യൂറോപ്പ് സ്വപ്നങ്ങള്‍ പോലും വിരിയിക്കാന്‍ പോന്നവയുമായ വിഭവങ്ങള്‍ വരെ കാണാം.

* കുഞ്ഞന്‍, അങ്കിള്‍, വല്യമ്മായി, വെള്ളെഴുത്തു തുടങ്ങി പല പ്രായക്കാര്‍ക്കുമുള്ള വിഭാഗങ്ങള്‍

* ഇഞ്ചി, പേരക്ക എന്നു വേണ്ട കൈതമുള്ള് വരെയും, ചെറുവക, പലവക ഇത്യാദി തിരഞ്ഞെടുക്കാത്ത ഐറ്റങ്ങള്‍ വരെയും.

* വാല്‍മീകി, ദ്രൗപതി, കുട്ടിച്ചാത്തന്‍, ദില്‍ബാസുരന്‍ എന്നീ പഴയ ബ്രാന്റുകള്‍‌ കൂടാതെ കണ്ണൂസ്‌, പൊന്നമ്പലം, സഹയാത്രികന്‍, കൈപ്പള്ളി, നിഷ്ക്കളങ്കന്‍ തുടങ്ങി എല്ലാ മികച്ച ബ്രാന്റുകളും.

* കര്‍ഷകര്‍ക്കുള്ള ടിപ്പുകള്‍ ചന്ദ്രേട്ടനില്‍ നിന്ന് ലഭിക്കുന്നതായിരിക്കും.

* കല്ലറ ഗോപന്‍, പ്രദീപ് സോമസുന്ദരം എന്നിവരുടെ കവിതാലാപനം, ഗാനമേള എന്നിവ ലൈവായി ആസ്വദിക്കാവുന്നതാണ്.

* മുഴുവന്‍ സമയവും പ്രവര്‍‌ത്തിക്കുന്ന അഞ്ചല്‍ ആപ്പീസ് ഒരു പ്രത്യേകതയാണ്.

* ആദ്യത്തെ ആയിരം പേര്‍ക്ക് ഊണേശ്വരത്തിന്റെ വഹ ക്യാരിക്കേച്ചര്‍ സമ്മാനമായി നല്‍കുന്നതാണ്.

NB: വഴിയറിയാതെ വിഷമിക്കുന്നവരെ ഒരു വഴിക്കാക്കാന്‍ ത്രിശങ്കുവിന്റെ സഹായം തേടാവുന്നതാണ്.


റെക്കമെന്റഡ് ഫോര്‍ റീഡിങ്ങ്:

ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ലേഖനങ്ങള്‍.

* പ്രവാസ ജീവിതത്തില്‍ വാഷിങ്ങ് മെഷീനിന്റെ പങ്ക് - കുറുമാന്‍

* ഐ.റ്റി.ക്കാരുടെ ആരോഗ്യ പ്രശ്നങ്ങള്‍ - കൊച്ചുത്രേസ്യ


കോപ്പി-പേസ്റ്റ് സെക്ഷന്‍:

* ‘സാരി - ആണുങ്ങള്‍‌ക്കെന്തു കൊണ്ട് ഉടുത്തുകൂടാ?‘, ‘ക്യൂബ - ചുവപ്പ് കണ്ണാടിയില്‍ കൂടി‘, ‘കൃഷി ചെയ്യാത്ത കര്‍ഷകനെ സര്‍ക്കാര്‍ എങ്ങനെ സഹായിക്കണം‘ തുടങ്ങി ‘മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ കാശ് കളയാം’, ‘ഐ.റ്റി.കാര്‍ക്ക് എന്തിന് ആരോഗ്യം’ വരെയുള്ള പ്രസക്തമായതും അല്ലാത്തതുമായ വിഷയങ്ങള്‍ അഞ്ചര മീറ്റര്‍ നീളത്തില്‍ കോപ്പി-പേസ്റ്റായി സ്പോണ്‍സര്‍ ചെയ്യുന്നത്, മൊതലാളീസ് ഫോറം.

*നിങ്ങളുടെ കമെന്റുകള്‍ കേടുകൂടാതെ കോപ്പി-പേസ്റ്റായി ഉപ്പിലിട്ട് സൂക്ഷിക്കാന്‍ സമീപിക്കുക, ഭരണിക്കാരന്‍ or ഒന്നരക്കരണ്ടി

Tuesday, November 6, 2007

ബെര്‍‌ളീസ് വണ്ടര്‍ ലാന്റ്

ബെര്‍‌ളി അണ്ണന്റെ ‘മികച്ച പുരുഷബ്ലോഗറാവാന്‍ 10 വഴികള്‍‘ എന്ന പോസ്റ്റിന് കമെന്റായി ‘കുത്തി’കുറിച്ചത് ഞാനൊരു പോസ്റ്റാക്കുന്നു. ഇത് കല്‍‌ക്കി, ഇത് കൂര്‍മ്മം എന്നുള്ള കമെന്റ് പ്രളയത്തിനിടയില്‍ എന്റെ ഈ ചെറു കമെന്റ് മല്‍‌സ്യം ശ്രദ്ധിക്കപ്പെടാതെ പോകരുതല്ലോ.

ഹീയര്‍ ഇറ്റ് ഗോസ്:

ചേട്ടനെക്കൊണ്ട് തോറ്റു, എങ്ങനെയാ ഇങ്ങനെയൊക്കെ എഴുതുന്നത്.
- ഇതാ എനിക്കിഷ്ടപ്പെട്ട ഭാഗം. ഹഹഹ.

അണ്ണാ അണ്ണന്റെ ഒരു പൂര്‍‌ണ്ണകായ പ്രതിമ ഉണ്ടാക്കി വിളക്ക്, സോറി മെഴുകുതിരി കത്തിച്ചു വെച്ച് ബ്ലോഗ് എഴുതാമെന്നാണ് വിചാരിച്ചത് കേട്ടാ. പക്ഷേ, ഈ കായത്തിനൊക്കെ എന്തെര് വില, എന്റണ്ണാ. ഒരു അണ്ണാച്ചീടെ കടയില്‍ പോയി അന്വേഷിച്ചപ്പോ, അണ്ണാച്ചി ചോദിക്കണ്, വെങ്കായം പോതുമാ തമ്പീ ന്ന്. അണ്ണാച്ചി പങ്കായം വല്ലതും എടുത്ത്, എന്റെ കായം കായപ്പെടാമെ അങ്കേ നിന്ന് തടി തപ്പീന്ന് പറഞ്ഞാ മതിയല്ലെ, വോ.

പിന്നെ കുറെ ഭ്രാന്തന്‍ ചിന്തകളായിരുന്നു. എങ്ങനെ തൊണ്ണൂറ്റൊമ്പത് പോസ്റ്റ് തികയ്ക്കാം. അതു കഴിഞ്ഞ് നൂറാമത്തെ പോസ്റ്റിനായി ഏത് സൂപ്പറിനെ വിളിക്കും എന്നൊക്കെ. പക്ഷേ, നോ എത്തും പിടിയും അറ്റോള്‍.

അണ്ണന്റെ പോസ്റ്റ്കള്‍ ഓഫ്‌ലൈനായിപ്പോലും വായിച്ചെത്താന്‍ കഴിയാതിരിക്കുകയായിരുന്നു. ത്രേസ്സിയേന്റെ അസുഖ ( കണ്ണെത്തുന്നിടത്തു കയ്യും കയ്യെത്തുന്നിടത്തു മനസ്സുമെത്തുന്നില്ല! ) വുമായി ബന്ധമൊന്നുമില്ല കേട്ടാ. അണ്ണന്റെ പൊടിക്കൈകള്‍ എങ്ങനെ വായിക്കാതെ വിടും.

അണ്ണന്റെ നാലാമത്തെ നിര്‍‌ദ്ദേശം -

(4.നിങ്ങളുടെ ബ്ലോഗില്‍ ഒന്നുകില്‍ മൊത്തെ ബ്ലോഗ്റോള്‍ തന്നെ കൊടുക്കുക. മൂവായിരം ബ്ലോഗര്‍മാരുടെയും പേരും ലിങ്കും കിടക്കട്ടെ. അതിനെക്കാള്‍ നല്ലത് ആരുടെയും കൊടുക്കാതിരിക്കുന്നതാണ്. എന്നാല്‍ ഏറ്റവും നല്ലത് ടോപ് ടെന്‍ ബ്ലോഗ്‍സ് എന്നു പറഞ്ഞോ മോസ്റ്റ് വാണ്ടഡ് ബ്ലോഗ്‍സ് എന്നു പറഞ്ഞോ സ്വാധീനമുള്ള 10 ബ്ലോഗര്‍മാരുടെ ബ്ലോഗിലേക്കുള്ള ലിങ്ക് കൊടുക്കാം. ഇതൊടെ സീനിയര്‍ ശല്യം ഏറെക്കുറെ തീര്‍ന്നോളും, അഥവാ ആ സംഘത്തില്‍ നിങ്ങളും ഒരംഗമാകാന്‍ അധികം താമസം വരില്ല. )

പരിഗണിക്കാമെന്ന് തോന്നുന്നു കേട്ടാ. ബോബനും മോളീലെ പഞ്ചായത്ത് പ്രസിഡന്റ് ചോദിച്ചത് പോലെ (ആറടീടെ തൂണ് കിട്ടീലെങ്കില്‍ മൂന്നടീടെ രണ്ടെണ്ണമായാലും മതിയോ?), ആയിരം വീതമുള്ള മൂന്ന് ലിസ്റ്റായാലും മതിയോ അണ്ണാ? അല്ലെങ്കീ ബെര്‍‌ളീസ് വണ്ടര്‍ ലാന്റ് എന്ന് പറഞ്ഞ് അണ്ണന്റെ ബ്ലോഗിലേക്ക് ഒരു ലിംകാ കൊടുത്താലോ? അവിടെയാകുമ്പോള്‍ എല്ലാ ബ്ലോഗിന്റെയും റീമിക്സ്, സോറീ റീമേക്ക് ഉണ്ടല്ലോ.

അടുത്ത ലക്കതില്‍ തന്നെ മറുപടി പ്രതീക്ഷിച്ചു കൊണ്ട്, എന്നെ കൈവെടിയരുത് എന്നപേക്ഷിച്ചു കൊണ്ട് (കൊറേ കൊണ്ടല്ലോ),

തളത്തില്‍ ത്രിശങ്കു.

(തളം വെക്കാറാവുമ്പോള്‍ പറയണം കേട്ടാ) :)

Wednesday, October 31, 2007

കേരള ഇന്‍ 2020

ഇപ്പോള്‍ കിട്ടിയ ഒരു ഇ-മെയില്‍, ചൂടോടെ പോസ്റ്റുന്നു.


Trivandrum Over bridge in 2020

Chalakkudy Bridge


Alappuzha

Ernakulam North

Thamarassery
Cochin Metro


Stop dreaming, nammude gathi ithoke thanne.........................
Tuesday, October 30, 2007

പിളരുന്തോറും വളരുന്ന പ്രതിഭാസം

‘പിളരുന്തോറും വളരും, വളരുന്തോറും പിളരും‘ എന്ന് കേരളാ കോണ്‍‌ഗ്രസിനെ കുറിച്ച് പറഞ്ഞു കേട്ടിരുന്നു. റിലയന്‍സ് പിളര്‍പ്പിനു ശേഷം, ഇപ്പോഴിതാ മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ ധനികനായി (ഒന്നാം സ്ഥാനത്തിന് തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ കൂടി)

Sunday, October 7, 2007

ക്യൂബയില് കമ്മ്യൂനിസം നിലനില്‍ക്കുന്നുണ്ടോ? - ഒരു എത്തിനോട്ടം!

അറബിക്കഥയിലെ “മന്ദബുദ്ധിയായ മാതൃകാ കമ്യൂണിസ്റ്റ് മുകുന്ദന്റെ നിസ്സഹായതയില്” നിന്നു തുടങ്ങുന്ന ഒരു ലേഖനം - ക്യൂബ - കെട്ടുകഥകള്‍ക്കപ്പുറം ഒരു നേര്‍സാക്ഷ്യം (സഖാവ് എം.ബി.രാജേഷിന്റെ ക്യൂബാ പര്യടന റിപ്പോര്‍ട്ട്)

മഞ്ഞവെളിച്ചത്തില് മുങ്ങിനില്‍ക്കുന്ന, അംബരചുംബികളായ കെട്ടിടങ്ങള് നിറഞ്ഞ ദുബായിലെ നഗരകാന്താരത്തില് പകച്ചുപോയ മുകുന്ദനോട് ക്യൂബയില് ഇതുപോലൊരു കെട്ടിടമുണ്ടോ? എന്ന പരിഹാസം നിറഞ്ഞ ചോദ്യം ചോദിക്കുന്ന രംഗമുണ്ട് അറബിക്കഥയില്. ആ ചോദ്യത്തിനു മുന്നില് ഉത്തരം മുട്ടി നിരായുധനായി നില്‍ക്കുന്ന മന്ദബുദ്ധിയായ മാതൃകാ കമ്യൂണിസ്റ്റ് മുകുന്ദന്റെ നിസ്സഹായതയില് നിറഞ്ഞുനില്‍ക്കുന്നത് കമ്യൂണിസ്റ്റുകാരോടുള്ള പരിഹാസം മാത്രമല്ല വികസനം സംബന്ധിച്ച ജനവിരുദ്ധ വീക്ഷണം കൂടിയാണ്.

നിരായുധനായി? – ശരിയാണ് ദുബായിലായിപ്പോയി, കേരളത്തിലായിരിന്നെങ്കില് കാണാമായിരുന്നു. :)
ഇതില് എന്താണു ജനവിരുദ്ധമായുള്ളതു? തൊട്ടതിനും പിടിച്ചതിനും ഈ വാക്കു ചേറ്ത്ത് ശീലിച്ചു പോയതായിരിക്കും.

മൂലധനാധിപത്യത്തിന്റെയും വിപണി വിസ്മയങ്ങളുടേയും നഗരക്കാഴ്ചകളാണ് വികസനത്തെ അടയാളപ്പെടുത്തുന്നത് എന്ന അമാനവികമായ വീക്ഷണമാണത്.

മറ്റൊരു ബ്ലോഗില് കണ്‍സ്റ്റ്രക്ഷന് ബൂമിനെ കുറിച്ചു സൂചിപ്പിക്കുകയുണ്ടായി. ഷേക്ക് സായീദ് റോഡ് പോലെ 10ഉം 14ഉം ലെയിനുകളുള്ള റോഡുകള് നിറ്മ്മിച്ച്, അതിനിരുവശവും കണ്ണടച്ചു തുറക്കുന്ന വേഗത്തില് വന് ബഹുനില കെട്ടിടങ്ങള് പടുത്തുയറ്ത്തുകയും ചെയ്യുവാന് കുറച്ചു ദീര് ഘ വീക്ഷണവും ഇച്ഛാ ശക്തിയും വേണം. ഹറ്‌ത്താലുകളും പൊളിച്ചടുക്കലും പോലെ എളുപ്പമല്ല.

എന്തരെണ്ണാ ഈ അമാനവികം :)

പാടാനും നൃത്തം ചെയ്യാനുമറിയാത്ത, സദാ ഗൌരവക്കാരായി ഇരിക്കുന്ന ഇന്ത്യക്കാരെ കാണുമ്പോള് അവര്‍ക്ക് അതിശയമാണ്.

അണ്ണന്മാര് എപ്പൊഴത്തെയും പോലെ മസിലു പിടിച്ച് നിന്നതു നന്നായി. നമ്മുടെ വില കളയരുതല്ലോ. :)

അവരുടെയെല്ലാം ഭാഷ സ്പാനിഷ് ആണ്. ഇംഗ്ലീഷറിയുന്നത് വളരെ ചുരുക്കം പേര്‍ക്ക്, അതും കഷ്ടി. ലോകത്ത് ഇംഗ്ലീഷുകൊണ്ട് പ്രയോജനമില്ലാത്ത നിരവധി രാജ്യങ്ങളുണ്ടെന്ന് വ്യക്തമായ സന്ദര്‍ഭം.

സഖാവ് ഉദ്ദേശിച്ചത് തന്നെയാണോ എഴുതിയിരിക്കുന്നതു?.

പക്ഷേ ഭാഷ ആശയവിനിമയത്തിനും ഐക്യദാര്‍ഢ്യത്തിനും സൌഹൃദങ്ങള്‍ക്കും ഒരു തടസ്സമായതേയില്ല.

അപ്പൊ ഒരു സമ്ശയം കേട്ടാ, ലെവന്മാര് ആനയെ ‘കണ്ടിട്ട്’ പറഞ്ഞ പോല തന്നേ അണ്ണാ ഇതീപ്പറയണ സംങ്ങതികള്. :)

ചെകുത്താനും കടലിനുമിടയില്
അമേരിക്കയില് നിന്ന് പറന്നുയരുന്ന ഒരു പോര് വിമാനത്തിന് ഹവാനയില് ബോംബ് വര്‍ഷിക്കാന് ഏഴ് മിനിറ്റ് സമയം മാത്രമേ വേണ്ടൂ. അറ്റ്ലാന്റിക് സമുദ്രത്തിലും കരീബിയന് കടലിനും മദ്ധ്യേ , അവയാല് വലയം ചെയ്യപ്പെട്ട് കിടക്കുന്ന ക്യൂബ അക്ഷരാര്ഥത്തില് ചെകുത്താനും കടലിനുമിടക്കാണ്.
……..
അമേരിക്കയില് .ജോലി ചെയ്യുന്ന ക്യൂബക്കാര്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നതിനുമുണ്ട് കടും നിയന്ത്രണങ്ങള്.


ചെകുത്താന്റെ നാട്ടില് ക്യൂബക്കാര് ജോലി ചെയ്യുന്നുവോ? ഇത് ക്യൂബാ മുകുന്ദന് അറിഞ്ഞിരുന്നുവെങ്കില്, ദുബായ് ചാന്‍സ് കിട്ടിയപ്പോഴുള്ള ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. :)

പ്രതിവര്‍ഷം 59 ദശലക്ഷം ഡോളറാണ് ബുഷ് ഭരണകൂടം ക്യൂബക്കെതിരായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കുമാത്രം ചെലവഴിക്കുന്നത്.

ഇത് നന്നായി. ചെകുത്താന്‍മാരുടെ ബ്ലോഗ്ഗ് സംവിധാനം ഉപയോഗിച്ചു തന്നെ അതിനെതിരെ പ്രതികരിക്കാന് പറ്റിയല്ലൊ! :)

വിവരസാങ്കേതിക വിദ്യം, ജൈവ സാങ്കേതിക വിദ്യ തുടങ്ങിയ നവ സാമ്പത്തിക മേഖലകളിലും ക്യൂബ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സോഫ്‌റ്റ്വെയര് വികസന രംഗത്ത് ആഗോളതലത്തില് മുഖ്യശക്തിയായി വളരാനുള്ള ക്യൂബയുടെ പരിശ്രമങ്ങള് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു.
………
ക്യൂബയുടെ ദേശീയ വരുമാനത്തില് പ്രധാനപ്പെട്ട ഒരു പങ്കാണ് ജൈവ സാങ്കേതികവിദ്യാ മേഖല നല്‍കുന്നത്.തങ്ങളിതിനെ ലാഭകരമായ ഒരു വ്യവസായമായിട്ടല്ല കാണുന്നതെന്നും എന്നിട്ടും അത് പ്രധാനപ്പെട്ട വരുമാന സ്രോതസ്സായിത്തീര്‍ന്നത് ആ രംഗത്തെ വളര്‍ച്ചയേയാണ് കാണിക്കുന്നതെന്നും യങ്ങ് കമ്യൂണിസ്റ് ലീഗിന്റെ അന്താരാഷ്ട്ര വിഭാഗം മേധാവി ഏര്‍ണെസ്റോ പറയുന്നു. പഞ്ചസാര, പുകയില എന്നിവയും ക്യൂബയുടെ മുഖ്യ കയറ്റുമതി ഉല്‍പ്പന്നങ്ങളാണ്. ഡോക്ടര്‍മാര്, എഞ്ചിനീയര്‍മാര്, സാങ്കേതിക വിദഗ്ദര്, അധ്യാപകര് തുടങ്ങി മനുഷ്യ വിഭവശേഷിയുടെ കയറ്റുമതിയും ക്യൂബക്ക് വരുമാനം നേടിക്കൊടുക്കുന്ന പ്രധാന സ്രോതസ്സാണ്.


ലാഭകരമായ ഒരു വ്യവസായമായിട്ടല്ല? – ഹഹഹ. സഖാവ് ആദ്യം പറഞ്ഞ വിശേഷണങ്ങളുള്ള കമ്യൂണിസ്റ്റകാറ്ക്ക് വെള്ളം തൊടാതെ വിഴുങ്ങാന് പറ്റിയത്. :)

ഊര്ജ ഉല്‍പ്പാദനമാണ് ക്യൂബ ഊന്നല് നല്‍കുന്ന ഒരു പ്രധാന മേഖല. വെനിസ്വേല പോലുള്ള ലാറ്റിനമേരിക്കയിലെ സുഹൃദ് രാജ്യങ്ങല് ക്യൂബക്ക് പെട്രോളിയം നല്‍കുന്നുണ്ട്. ക്യൂബ വിലയായി പകരം നല്‍കുന്നത് മനുഷ്യവിഭവ ശേഷിയുടെ സേവനമാണ്. 2006 ക്യൂബയില് ഊര്‍ജം വിപ്ളവ വര്‍ഷമായാണ് ആചരിച്ചത്. ഊര്‍ജം പാഴാക്കുന്നത് വിപ്ലവത്തെ പരാജയപ്പെടുത്തുന്നു എന്ന് ക്യൂബ വിശ്വസിക്കുന്നു.

കാരാട്ട് സഖാവ് വായിച്ചുവോ ഇതു?123 ആയാലും അല്ലാതെ ആയാലും, ഊര്ജ്ജോല്‍പ്പാദനം ഒരു രാജ്യത്തിനും അവഗണിക്കാന് പറ്റില്ല.

വിദേശ മൂലധനവും സ്വകാര്യ സ്വത്തും
ആഗോളവല്‍ക്കരണം സൃഷ്ടിച്ച വസ്തുനിഷ്ഠ സാഹചര്യങ്ങളോടും വിദേശ മൂലധനത്തോടുമുള്ള കമ്യൂണിസ്റ്റുകാരുടെ നിലപാടിനെച്ചൊല്ലി ഏറെ ചര്‍ച്ചകള് നടക്കുന്ന ഇക്കാലത്ത് ക്യൂബയുടെ അനുഭവം പ്രസക്തമാണ്. ക്യൂബന് കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ വിദേശകാര്യ വിഭാഗം മേധാവി സ: ഫെര്‍ണാണ്ടോ റെമൈറോസുമായി നടത്തിയ ചര്‍ച്ചയില് ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം ഏറെ ശ്രദ്ധേയമായി.ലോകത്തിനു നേരെ വാതിലും കൊട്ടിയടച്ച് ജീവിക്കാനാവില്ല എന്നു ജീവിതം ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങള് ജീവിക്കുന്നത് ഒരു മുതലാളിത്ത ലോകത്താണ് എന്ന യാഥാര്‍ഥ്യം കണക്കിലെടുക്കാതിരിക്കാനാവില്ല അദ്ദേഹം പറയുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കും നവലിബറല് നയങ്ങള് ലോകമാകെ ഗതിവേഗമാര്‍ജിച്ചതിനും ശേഷം 96 ല് ക്യൂബാ വിദേശ നിക്ഷേപം സംബന്ധിച്ച ഒരു ദേശീയ നിയമം അംഗീകരിക്കുകയുണ്ടായി. ആ നിയമത്തെ ആസ്പദമാക്കിയാണ് വിദേശമൂലധനത്തോടുള്ള ക്യൂബയുടെ സമീപനം. അതനുസരിച്ച് നാല് മേഖലകളിലൊഴികെ മറ്റെല്ലാ മേഖലകളിലും 100% വരെ വിദേശ നിക്ഷേപം അനുവദിക്കുന്നതില് തടസ്സമില്ല. വിദ്യാഭ്യാസം, ആരോഗ്യരക്ഷ, പ്രതിരോധം, സാമൂഹ്യ സുരക്ഷ എന്നിവയാണ് വിദേശ നിക്ഷേപം അനുവദനീയമല്ലാത്ത മേഖലകള്.


96 ലൊ,100% വരെയോ?

ബംഗാളിനെയും കേരളത്തെയും മുന്‍നിര്‍ത്തി കമ്യൂണിസ്റുകാര് മൂലധനത്തോട് സന്ധി ചെയ്യുന്നു എന്ന് ആക്ഷേപിക്കുന്നവര് സോഷ്യലിസ്റ് ക്യൂബയുടെ അനുഭവങ്ങള് കണ്‍തുറന്നു കാണണം. ക്യൂബയിലായാലും ഇവിടെയായാലും കമ്യൂണിസ്റുകാര് മൂലധനത്തിനു മുന്നില് കിഴടങ്ങുകയല്ല നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളില് ഇടപെട്ട് അതിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്. ക്യൂബയില് പണത്തിന്റെ രൂപത്തില് സ്വകാര്യ സ്വത്ത് കൈവശം വെക്കാം. അതിനുപുറമേ 65 ഹെക്ടര്‍വരെ ഭൂമിയും, വീടും വാഹനങ്ങളും സ്വന്തമായി ഉടമസ്ഥാവകാശത്തോടെ കൈവശം വെക്കാം.

“നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളില് ഇടപെട്ട് അതിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്.“ – ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാതിരുന്നത് എന്താണ് ദാസാ. :)

സോഷ്യലിസം മനുഷ്യന്റെ ശേഷികളുടെ വികാസത്തിനുള്ള അവസരങ്ങള് ഒരുക്കുന്നതിന്റെ നീതിയുക്തമായ ഒരു സമൂഹം പ്രവര്‍ത്തിക്കുന്നത് എങ്ങിനെ എന്നതിന്റെ നേര്‍ക്കാഴ്ചകള്‍ക്കാണ് ക്യൂബയില് ഞങ്ങള് സാക്ഷ്യം വഹിച്ചത്.

പൊളപ്പന് വിദ്യകള് തന്നെ കേട്ടാ. ഈ സോഷ്യലിസം എപ്പഴണ്ണാ തൊപ്പിക്കകത്ത് വെച്ചതു. മുതുകാടണ്ണന്റെന്ന് പഠിച്ചതായിരിക്കും അല്ലേ അണ്ണാ. തൊപ്പിക്കകത്തു നിന്നു കമ്മ്യുണിസം എടുക്കതിരുന്നത് നന്നായി കേട്ടാ– തള്ളേ കണ്ണു തള്ളിപ്പോയേനെ.
വിദേശ മൂലധനം, സ്വകാര്യ സ്വത്തവകാശം എന്നിവയെ പറ്റിപ്പറഞ്ഞു വന്നിട്ട് – സ്വാധിഷ്ടമായ ചിക്കന് കറി തയ്യാറ് (ബോയിങ്ങ് ബോയിങ്ങ് റേഡിയോ പാചകം) എന്നു പറഞ്ഞ പോലെയായി. :)

'സ്വകാര്യ മൂലധനം എങ്ങനെ സോഷ്യല് വെല്‍ഫേറിനു ഉപയോഗപ്പെടുത്താം എന്നതിന്റെ ..... ' എന്നു പറയരുതൊ, സഖാവേ.