Tuesday, November 6, 2007

ബെര്‍‌ളീസ് വണ്ടര്‍ ലാന്റ്

ബെര്‍‌ളി അണ്ണന്റെ ‘മികച്ച പുരുഷബ്ലോഗറാവാന്‍ 10 വഴികള്‍‘ എന്ന പോസ്റ്റിന് കമെന്റായി ‘കുത്തി’കുറിച്ചത് ഞാനൊരു പോസ്റ്റാക്കുന്നു. ഇത് കല്‍‌ക്കി, ഇത് കൂര്‍മ്മം എന്നുള്ള കമെന്റ് പ്രളയത്തിനിടയില്‍ എന്റെ ഈ ചെറു കമെന്റ് മല്‍‌സ്യം ശ്രദ്ധിക്കപ്പെടാതെ പോകരുതല്ലോ.

ഹീയര്‍ ഇറ്റ് ഗോസ്:

ചേട്ടനെക്കൊണ്ട് തോറ്റു, എങ്ങനെയാ ഇങ്ങനെയൊക്കെ എഴുതുന്നത്.
- ഇതാ എനിക്കിഷ്ടപ്പെട്ട ഭാഗം. ഹഹഹ.

അണ്ണാ അണ്ണന്റെ ഒരു പൂര്‍‌ണ്ണകായ പ്രതിമ ഉണ്ടാക്കി വിളക്ക്, സോറി മെഴുകുതിരി കത്തിച്ചു വെച്ച് ബ്ലോഗ് എഴുതാമെന്നാണ് വിചാരിച്ചത് കേട്ടാ. പക്ഷേ, ഈ കായത്തിനൊക്കെ എന്തെര് വില, എന്റണ്ണാ. ഒരു അണ്ണാച്ചീടെ കടയില്‍ പോയി അന്വേഷിച്ചപ്പോ, അണ്ണാച്ചി ചോദിക്കണ്, വെങ്കായം പോതുമാ തമ്പീ ന്ന്. അണ്ണാച്ചി പങ്കായം വല്ലതും എടുത്ത്, എന്റെ കായം കായപ്പെടാമെ അങ്കേ നിന്ന് തടി തപ്പീന്ന് പറഞ്ഞാ മതിയല്ലെ, വോ.

പിന്നെ കുറെ ഭ്രാന്തന്‍ ചിന്തകളായിരുന്നു. എങ്ങനെ തൊണ്ണൂറ്റൊമ്പത് പോസ്റ്റ് തികയ്ക്കാം. അതു കഴിഞ്ഞ് നൂറാമത്തെ പോസ്റ്റിനായി ഏത് സൂപ്പറിനെ വിളിക്കും എന്നൊക്കെ. പക്ഷേ, നോ എത്തും പിടിയും അറ്റോള്‍.

അണ്ണന്റെ പോസ്റ്റ്കള്‍ ഓഫ്‌ലൈനായിപ്പോലും വായിച്ചെത്താന്‍ കഴിയാതിരിക്കുകയായിരുന്നു. ത്രേസ്സിയേന്റെ അസുഖ ( കണ്ണെത്തുന്നിടത്തു കയ്യും കയ്യെത്തുന്നിടത്തു മനസ്സുമെത്തുന്നില്ല! ) വുമായി ബന്ധമൊന്നുമില്ല കേട്ടാ. അണ്ണന്റെ പൊടിക്കൈകള്‍ എങ്ങനെ വായിക്കാതെ വിടും.

അണ്ണന്റെ നാലാമത്തെ നിര്‍‌ദ്ദേശം -

(4.നിങ്ങളുടെ ബ്ലോഗില്‍ ഒന്നുകില്‍ മൊത്തെ ബ്ലോഗ്റോള്‍ തന്നെ കൊടുക്കുക. മൂവായിരം ബ്ലോഗര്‍മാരുടെയും പേരും ലിങ്കും കിടക്കട്ടെ. അതിനെക്കാള്‍ നല്ലത് ആരുടെയും കൊടുക്കാതിരിക്കുന്നതാണ്. എന്നാല്‍ ഏറ്റവും നല്ലത് ടോപ് ടെന്‍ ബ്ലോഗ്‍സ് എന്നു പറഞ്ഞോ മോസ്റ്റ് വാണ്ടഡ് ബ്ലോഗ്‍സ് എന്നു പറഞ്ഞോ സ്വാധീനമുള്ള 10 ബ്ലോഗര്‍മാരുടെ ബ്ലോഗിലേക്കുള്ള ലിങ്ക് കൊടുക്കാം. ഇതൊടെ സീനിയര്‍ ശല്യം ഏറെക്കുറെ തീര്‍ന്നോളും, അഥവാ ആ സംഘത്തില്‍ നിങ്ങളും ഒരംഗമാകാന്‍ അധികം താമസം വരില്ല. )

പരിഗണിക്കാമെന്ന് തോന്നുന്നു കേട്ടാ. ബോബനും മോളീലെ പഞ്ചായത്ത് പ്രസിഡന്റ് ചോദിച്ചത് പോലെ (ആറടീടെ തൂണ് കിട്ടീലെങ്കില്‍ മൂന്നടീടെ രണ്ടെണ്ണമായാലും മതിയോ?), ആയിരം വീതമുള്ള മൂന്ന് ലിസ്റ്റായാലും മതിയോ അണ്ണാ? അല്ലെങ്കീ ബെര്‍‌ളീസ് വണ്ടര്‍ ലാന്റ് എന്ന് പറഞ്ഞ് അണ്ണന്റെ ബ്ലോഗിലേക്ക് ഒരു ലിംകാ കൊടുത്താലോ? അവിടെയാകുമ്പോള്‍ എല്ലാ ബ്ലോഗിന്റെയും റീമിക്സ്, സോറീ റീമേക്ക് ഉണ്ടല്ലോ.

അടുത്ത ലക്കതില്‍ തന്നെ മറുപടി പ്രതീക്ഷിച്ചു കൊണ്ട്, എന്നെ കൈവെടിയരുത് എന്നപേക്ഷിച്ചു കൊണ്ട് (കൊറേ കൊണ്ടല്ലോ),

തളത്തില്‍ ത്രിശങ്കു.

(തളം വെക്കാറാവുമ്പോള്‍ പറയണം കേട്ടാ) :)

4 comments:

നികൃഷ്‌ടജീവി said...

no comments.
anyway fine idea.
we can start giving advtmts to our blog in berlys site,just like u did.
I'm also going to do it.
ha ha.

ത്രിശങ്കു / Thrisanku said...

മ്വോനേ നിക്രുഷ്ടൂ, ബെര്‍‌ളി അണ്ണന്റെ നാലാം കല്‍പ്പന ഒന്നു കൂടെ വായിച്ചു നോക്കിയിട്ട് എന്റെ ബ്ലോഗു‘കളും‘ ഒന്ന് നിരീക്ഷിക്കൂ.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

JISNA said...

hello , i read ur blog. keep it up