Thursday, November 8, 2007

മലയാളം ബ്ലോഗെന്നാല്‍ തമാശ മാത്രമുള്ള ഒരിടമല്ലേ?

പുറമേ നിന്നു നോക്കിയാല്‍ ബെര്‍ളിത്തരങ്ങള്‍ ആണെന്നു തോന്നും, അകത്ത് വിശാലവും, അതോടൊപ്പം നിങ്ങളില്‍ യൂറോപ്പ് സ്വപ്നങ്ങള്‍ പോലും വിരിയിക്കാന്‍ പോന്നവയുമായ വിഭവങ്ങള്‍ വരെ കാണാം.

* കുഞ്ഞന്‍, അങ്കിള്‍, വല്യമ്മായി, വെള്ളെഴുത്തു തുടങ്ങി പല പ്രായക്കാര്‍ക്കുമുള്ള വിഭാഗങ്ങള്‍

* ഇഞ്ചി, പേരക്ക എന്നു വേണ്ട കൈതമുള്ള് വരെയും, ചെറുവക, പലവക ഇത്യാദി തിരഞ്ഞെടുക്കാത്ത ഐറ്റങ്ങള്‍ വരെയും.

* വാല്‍മീകി, ദ്രൗപതി, കുട്ടിച്ചാത്തന്‍, ദില്‍ബാസുരന്‍ എന്നീ പഴയ ബ്രാന്റുകള്‍‌ കൂടാതെ കണ്ണൂസ്‌, പൊന്നമ്പലം, സഹയാത്രികന്‍, കൈപ്പള്ളി, നിഷ്ക്കളങ്കന്‍ തുടങ്ങി എല്ലാ മികച്ച ബ്രാന്റുകളും.

* കര്‍ഷകര്‍ക്കുള്ള ടിപ്പുകള്‍ ചന്ദ്രേട്ടനില്‍ നിന്ന് ലഭിക്കുന്നതായിരിക്കും.

* കല്ലറ ഗോപന്‍, പ്രദീപ് സോമസുന്ദരം എന്നിവരുടെ കവിതാലാപനം, ഗാനമേള എന്നിവ ലൈവായി ആസ്വദിക്കാവുന്നതാണ്.

* മുഴുവന്‍ സമയവും പ്രവര്‍‌ത്തിക്കുന്ന അഞ്ചല്‍ ആപ്പീസ് ഒരു പ്രത്യേകതയാണ്.

* ആദ്യത്തെ ആയിരം പേര്‍ക്ക് ഊണേശ്വരത്തിന്റെ വഹ ക്യാരിക്കേച്ചര്‍ സമ്മാനമായി നല്‍കുന്നതാണ്.

NB: വഴിയറിയാതെ വിഷമിക്കുന്നവരെ ഒരു വഴിക്കാക്കാന്‍ ത്രിശങ്കുവിന്റെ സഹായം തേടാവുന്നതാണ്.


റെക്കമെന്റഡ് ഫോര്‍ റീഡിങ്ങ്:

ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ലേഖനങ്ങള്‍.

* പ്രവാസ ജീവിതത്തില്‍ വാഷിങ്ങ് മെഷീനിന്റെ പങ്ക് - കുറുമാന്‍

* ഐ.റ്റി.ക്കാരുടെ ആരോഗ്യ പ്രശ്നങ്ങള്‍ - കൊച്ചുത്രേസ്യ


കോപ്പി-പേസ്റ്റ് സെക്ഷന്‍:

* ‘സാരി - ആണുങ്ങള്‍‌ക്കെന്തു കൊണ്ട് ഉടുത്തുകൂടാ?‘, ‘ക്യൂബ - ചുവപ്പ് കണ്ണാടിയില്‍ കൂടി‘, ‘കൃഷി ചെയ്യാത്ത കര്‍ഷകനെ സര്‍ക്കാര്‍ എങ്ങനെ സഹായിക്കണം‘ തുടങ്ങി ‘മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ കാശ് കളയാം’, ‘ഐ.റ്റി.കാര്‍ക്ക് എന്തിന് ആരോഗ്യം’ വരെയുള്ള പ്രസക്തമായതും അല്ലാത്തതുമായ വിഷയങ്ങള്‍ അഞ്ചര മീറ്റര്‍ നീളത്തില്‍ കോപ്പി-പേസ്റ്റായി സ്പോണ്‍സര്‍ ചെയ്യുന്നത്, മൊതലാളീസ് ഫോറം.

*നിങ്ങളുടെ കമെന്റുകള്‍ കേടുകൂടാതെ കോപ്പി-പേസ്റ്റായി ഉപ്പിലിട്ട് സൂക്ഷിക്കാന്‍ സമീപിക്കുക, ഭരണിക്കാരന്‍ or ഒന്നരക്കരണ്ടി

7 comments:

സുല്‍ |Sul said...

ഹഹഹ
ത്രിശങ്കുവേ,
ഒന്നൊന്നര അലക്കാണല്ലോ. എല്ലാര്‍ക്കുമിട്ടൊന്നു കൊട്ടിയല്ലേ. എന്തായാലും കൊട്ടിനിക്കിഷ്ടപ്പെട്ടു, ഉപ്പിലിട്ട് സൂക്ഷിക്കുന്ന കമെന്റുകള്‍ പ്രത്യേകിച്ചു. ഇനി കമെന്റ് മാര്‍കറ്റ് എന്ന ഒരു പരിപാടി തുടങ്ങിയാലോ എന്ന ആലോചനയിലാണ്.

“ഠേ.....” ഇവിടെ ഒരു തേങ്ങ കിടക്കട്ടെ. തേങ്ങയുടക്കുന്ന ആളുകളെ തിരഞ്ഞിനി നടക്കേണ്ടല്ലോ. തേങ്ങയുടച്ചാല്‍ ഐശ്വര്യ റായും ബച്ചനും കൊച്ചച്ചനും കുട്ട്യോളുമായി കൂട്ടത്തോടെ വന്ന് പോസ്റ്റില്‍ കമെന്റ് പതിച്ചു പോകുമെന്നാണ് പല തല്ലുകൊള്ളിതരവും പറയുന്നതിനിടയില്‍ ബെര്‍ളി പറയുന്നത്. കാത്തിരുന്നു കാണാലോ :)

-സുല്‍

ക്രിസ്‌വിന്‍ said...

:)

അങ്കിള്‍ said...

:)

ദിലീപ് വിശ്വനാഥ് said...

നന്നായി ത്രിശങ്കു. ഇനിയും വഴി തെറ്റിക്കാന്‍ അവിടെ തന്നെ നില്‍ക്കണം കേട്ടോ.

ത്രിശങ്കു / Thrisanku said...

സുല്‍, ക്രിസ്‌വിന്‍, അങ്കിള്‍, വാല്‍മീകി, താങ്ക്സ്.

വഴി തെറ്റിക്കാനോ, ഞാനോ :)

ഹരിശ്രീ said...

അതുകൊള്ളാല്ലോ ഭായ്.

ത്രിശങ്കു / Thrisanku said...

ഹരിശ്രീ നമ: :)